ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പഞ്ചായത്ത് വാഹനം ദുരുപയോഗിച്ചെന്ന പരാതിയിൽ ഓംബുഡ്സ്മാന്റെ ഉത്തരവ് പ്രകാരം 5830 രൂപ പിഴയടച്ചു. പ്രസിഡന്റ് രാജി സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ സി.പി. നൗഷാദ്, രാജേഷ് പുത്തനങ്ങാടി, പി.യു. യൂസഫ് എന്നിവർ ചേർന്നാണ് പിഴഅടച്ചത്.
പിഴത്തുക പഞ്ചായത്തിൽ അടച്ചത് സംബന്ധിച്ച് രേഖാമൂലം പരാതിക്കാരനെ അറിയിക്കാനും ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടിട്ടുണ്ട്. സനീഷ് കളപ്പുരക്കലായിരുന്നു പരാതിക്കാരൻ.