വൈപ്പിൻ:ഞാറക്കൽ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായി പരിഹാരം കണ്ടെത്തണമെന്ന് ഞാറക്കൽ പ്രദേശത്തെ റസിഡൻസ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ ഞാറക്കൽ അപ്പക്‌സ് കൗൺസിലിന്റെ 11-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വൈപ്പിൻ ദ്വീപിൽ നിന്നുള്ള സ്വകാരൃ ബസ്സുകൾക്ക് എറണാകുളം നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സാദ്ധൃമാക്കണമെന്നും സിറ്റി ഗ്യാസ് പദ്ധതി വൈപ്പിൻ നിവാസികൾക്കു കൂടി ലഭൃമാക്കണമെന്നും സമ്മേളനം സർക്കാരിനോടഭൃർത്ഥിച്ചു.
സമ്മേളനം വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. അപ്പക്‌സ് പ്രസിഡന്റ് ആന്റണി പാനികുളം അദ്ധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി രഘുരാജ് , ഫ്രാഗ് പ്രസിഡന്റ് സാബു, സെക്രട്ടറി അനിൽ പ്‌ളാവിൻസ്, കെ.വി.ആന്റണി, കെ.എ.സുകുമാരൻ, മണിലാൽ എന്നിവർ സംസാരിച്ചു.