 
വൈപ്പിൻ : എസ്.എൻ.ഡി.പി. യോഗം അയ്യമ്പിള്ളി ശാഖ ഗുരുപ്രഭ യൂണിറ്റ് വാർഷികം എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.വി. സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു.
വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി,ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, കൺവീനർ ലീല ബൈജു,രക്ഷാധികാരി വി.എസ്. ഷൺമുഖൻ, കെ.ഡി. വാസുദേവൻ, കെ.ആർ. രാജേന്ദ്രൻ, പി.എൻ. സുരേഷ്, പ്രഭ ശശി, സിൽവി സുരേഷ്, ബാബു പോണത്ത്, ടി.ബി. ഗോപീകാന്തൻ, ഉണ്ണികൃഷ്ണൻ, പ്രദീപ് പൂത്തേരി, ഉമ ജ്യോതിഷ് എന്നിവർ സംസാരിച്ചു.