 
ആലുവ: കൊലപാതകശ്രമക്കേസിലെ പ്രതി കടുങ്ങല്ലൂർ മുപ്പത്തടം കീരൻപിള്ളി കോളനിയിൽ മാലിൽവീട്ടിൽ രഞ്ജിത്തിനെ (33) കാപ്പചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ബിനാനിപുരം പൊലീസ് രജിസ്റ്റർചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.