manappuram
മണപ്പുറത്ത് ഇന്നലൈ രാത്രി റൈഡുകൾ പ്രവർത്തനം ആരംഭിച്ചപ്പോൾ

ആലുവ: ശിവരാത്രി മണപ്പുറത്ത് വ്യാപാരമേളയുടെ ഭാഗമായുള്ള അമ്യൂസ്മെന്റ് പാർക്കിൽ റൈഡുകൾ പ്രവർത്തിച്ചുതുടങ്ങി. ഇന്നലെ രാത്രി 7.45 ഓടെയാണ് റൈഡുകൾ പ്രവർത്തിപ്പിച്ചത്. പി.ഡബ്ളിയു.ഡി മെക്കാനിക്കൽ വിഭാഗത്തിന്റെ രേഖകൾ ഹാജരാക്കിയാൽ ഇന്ന് ഉച്ചയ്ക്ക് 12നകം റൈഡുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകണമെന്ന് നഗരസഭ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി എൻ.ഒ.സി ഹാജരാക്കാത്തതിനാൽ ഔദ്യോഗികമായി റൈഡുകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ലെന്ന് സെക്രട്ടറി പി.ജെ. ജെസിന്ത 'കേരളകൗമുദി'യോട് പറഞ്ഞു.