അങ്കമാലി: വാഹനമോഷണക്കേസിലെ പ്രതി അയമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയിയെ (40) അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്ന് ഇയാൾ സ്ക്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബാറ്ററി മോഷണം ഉൾപ്പെടെ ഇരുപതോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇൻസ്പെക്ടർ പി. ലാൽകുമാർ, എസ്.ഐ എൻ.എസ്. റോയ്, എസ്.സി.പി.ഒമാരായ എം.എം. കബീർ, പി.വി, വിജീഷ്, സി.പി.ഒ അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.