
കൊച്ചി: ഡിഎസ്.പി മുച്വൽ ഫണ്ട് യുഎസ് ട്രഷറി ബോണ്ടുകളിലും ഇ.ടി.എഫുകളിലും നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന പുതിയ യുഎസ് ട്രഷറി ഫണ്ട് ഒഫ് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്റെ 95 ശതമാനവും ധന വിപണിയിലും, ഫ്‌ളോട്ടിംഗ് നിരക്കുകളിലും, ഹ്രസ്വ, ഇടക്കാല, ദീർഘകാല കാലാവധികളിലുമായാണ് നിക്ഷേപിക്കുക. മാർച്ച് 13 വരെ ഈ ഫണ്ടിൽ നിക്ഷേപിക്കാനുള്ള അവസരമുണ്ട്.