
കൊച്ചി: സ്ലൈസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം നയൻതാര. ഇതിന്റെ ആദ്യ ക്യാമ്പയിൻ 'റാസ് ഐസ കി ബസ് ന ചലേഗ' ആരംഭിച്ചു. യഥാർത്ഥ മാമ്പഴ ആസ്വാദനത്തിന്റെ സാരാംശം പറയുന്ന പരസ്യത്തിലൂടെയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
സ്ലൈസിന് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണെന്ന് പെപ്‌സികോ ഇന്ത്യയുടെ സ്ലൈസ് ആൻഡ് ട്രോപ്പിക്കാന അസോസിയേറ്റ് ഡയറക്ടർ അനൂജ് ഗോയൽ പറഞ്ഞു.