mathew
കോതമംഗലം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും

കോതമംഗലം: മാത്യു കുഴൽനാടൻ എം.എൽ.എയും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴിനൽകി. കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസെടുത്ത കേസുകളിലാണിത്.

കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച കോതമംഗലം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇരുവരും അസൗകര്യം അറിയിച്ചതിനാൽ ഇന്നലെ ഹാജരാകാൻ പൊലീസ് വീണ്ടും നോട്ടീസ് നൽകി. ഇന്നലെ വൈകിട്ട് നാലോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. ആറ് മണിയോടെ നടപടികൾ പൂർത്തിയാക്കി ഇരുവരും മടങ്ങി.