thuruthi-colony

കൊച്ചി: പൊതുമേഖലയി​ലെ ഏറ്റവും വലിയ ഭവന പദ്ധതിയായ ഫോർട്ട്കൊച്ചി തുരുത്തി കോളനി ഫ്ളാറ്റ് പദ്ധതി​ അന്തി​മഘട്ടത്തി​ലേക്ക്. കോർപ്പറേഷൻ മുൻകൈ എടുത്താണ്

12, 13 നിലകളിൽ രണ്ട് ടവറുകളിലായി ഫ്ലാറ്റുകൾ ഒരുങ്ങുന്നത്. സെപ്തംബറിൽ നി‌ർമ്മാണം പൂർത്തികരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറും. സർവേയി​ലൂടെ കണ്ടെത്തിയ 394 കുടുംബങ്ങൾക്കാണ് പുതിയ ഭവനം ലഭി​ക്കുക. ഒരേക്കർ സ്ഥലത്താണ് നി​ർമ്മാണം. കേന്ദ്രസർക്കാരി​ന്റെ രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതിയി​ൽ സി.എസ്.എം.എല്ലാണ് ഇത് നടപ്പിലാക്കുന്നത്. നിലവിൽ 54 പേരാണ് തുരുത്തി കോളനയിൽ താമസിക്കുന്നത്. ഇവരെയും മറ്റ് ഭവനമില്ലാത്ത രണ്ടാം വാർഡിലുള്ളവരെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തുരുത്തി കോളനി​ ഭൂമി​ തുറന്ന പൊതുഇടമാക്കും. 74 കോടിയാണ് പദ്ധതിച്ചെലവ്.

അഡ്വ. എം. അനിൽകുമാർ മേയറായി ചുമതലയേറ്റശേഷം ആദ്യം സന്ദർശിച്ച സ്ഥലമാണ് തുരുത്തി കോളനി. അതിനുശേഷം തടസങ്ങൾ നീക്കി ഒന്നാംടവർ 11 നില കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിൽ പുനരാരംഭിച്ചു. മാസംതോറും മേയറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർമ്മാണപ്രദേശത്ത് നേരിട്ടെത്തി പ്രവർത്തന പുരോഗതി വിലയിരുത്തിത്തുടങ്ങി. ഇതോടെ പദ്ധതിക്ക് വേഗംകൂടി. 2013ൽ കേന്ദ്രസർക്കാർ രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതിക്ക് അനുമതി നൽകിയത്. അന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകൾ അപേക്ഷിച്ചെങ്കിലും കൊച്ചി കോർപ്പറേഷൻ മാത്രമാണ് പദ്ധതിയുമായി മുമ്പോട്ട് പോയത്.

നിർമ്മാണം അവസാനഘട്ടത്തിൽ

അതിവേഗം പുരോഗമിക്കുന്ന ഫ്ലാറ്റ് നിർമ്മാണം അവസാന ഘട്ടങ്ങളിലേക്ക് എത്തി. പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നിവയാണ് നടക്കുന്നത്. മറ്റൊരിടത്തും നടത്താത്ത പദ്ധതിയാണിത്. സ്ഥലത്തിന്റെ ലഭ്യത കുറയുകയും ഗുണഭോക്താക്കളുടെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഫ്ലാറ്റ് നിർ‌മ്മിച്ചുള്ള പുനരധിവാസം.

ഒറ്റമുറി ഫ്ലാറ്റ്

12 നില- ഒരു ഫ്ലാറ്റ് 320 സ്ക്വയർ ഫീറ്റ്

13 നില- 320 സ്ക്വയർ ഫീറ്റ്

ആകെ 394 ഫ്ളാറ്റുകൾ

നി​ർമ്മാണച്ചെലവ് 74 കോടി​