
കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലോർഡ്‌സിന്റെ ഗവർണർസ് ഔദ്യോഗിക സന്ദർശനത്തിൽ റോട്ടറി 3201 ഡിസ്ട്രിക്ട് ഗവർണർ ടി.ആർ. വിജയകുമാർ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലോർഡിന്റെ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. ചാർട്ടർ പ്രസിഡന്റ് കെ.വി. തോമസ്, സെക്രട്ടറി കെ.വി. കൃഷ്ണകുമാർ, അനിൽ ചാക്കോ, പ്രസിഡന്റ് കെ എം ഉണ്ണി, ടി.ആർ. വിജയകുമാർ, പി.എസ്. അരവിന്ദ്, ഡിസ്ട്രിക്ട് കൗൺസിലർ ബി., ബാലഗോപാൽ, ക്ലബ് പ്രഥമ വനിത ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.