എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി @ IHBAS, ഡൽഹി

ഡൽഹിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ ബിഹേവിയർ & അലൈഡ് സയൻസിൽ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. മുമ്പ് അപേക്ഷിച്ച വിദ്യാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കും. www.ihbas.delhi.gov.in.

JNCASR-ൽ ഗവേഷണ പ്രോഗ്രാമുകൾ

ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (JNCASR) ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി, എം.എസ് എൻജിനിയറിംഗ്, എം.എസ് റിസർച്ച്, എം.എസ്‌സി കെമിസ്ട്രി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി ഇൻ ഫിസിക്കൽ, കെമിക്കൽ ആൻഡ് ബയോളജിക്കൽ പ്രോഗ്രാമുകൾ, പി.ജി ഡിപ്ലോമ ഇൻ മെറ്റീരിയൽസ് സയൻസ് എന്നിവ ഇവിടെയുണ്ട്. ജാം 24 സ്‌കോറുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര തലത്തിൽ 55 ശതമാനം മാർക്ക് ലഭിച്ചവർക്കും, അവസാനവർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഏപ്രിൽ 15 വരെ അപേക്ഷിക്കാം. www.jncasr.ac.in.

പബ്ലിക് ഹെൽത്ത് @ IIHMR, ജയ്പൂർ

ജയ്പൂരിലെ ഐ.ഐ.എച്ച്.എം.ആർ യൂണിവേഴ്‌സിറ്റി മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയുമായി ചേർന്നുള്ള ബിരുദാനന്തര പ്രോഗ്രാമാണിത്. പബ്ലിക് ഹെൽത്തിൽ ഡോക്ടറൽ പ്രോഗ്രാമും ഇവിടെയുണ്ട്. കൂടാതെ എം.ബി.എ ഇൻ ഹോസ്പിറ്റൽ & ഹെൽത്ത് മാനേജ്‌മെന്റ്, ഫാർമസ്യൂട്ടിക്കൽ മാനേജ്‌മെന്റ്, ഹെൽത്ത് കെയർ അനലിറ്റിക്‌സ്, ഡെവലപ്‌മെന്റ് മാനേജ്മന്റ് എന്നീ കോഴ്സുകളുമുണ്ട്. മികച്ച സംരംഭകത്വ, ഇന്നൊവേഷൻ, സ്റ്റാർട്ടപ്പ് അവസരങ്ങൾ ക്യാമ്പസിലുണ്ട്. www.iihmr.edu.in.

പാറുൾ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ @ വഡോദര

വഡോദര പാറുൾ യൂണിവേഴ്‌സിറ്റി എൻജിനിയറിംഗ്, ഫാർമസി, മാനേജ്‌മെന്റ്, ഡിസൈൻ, ആർക്കിടെക്ചർ, അഗ്രികൾച്ചർ, ഫിസിയോതെറാപ്പി, ഐ.ടി, കമ്പ്യൂട്ടർ സയൻസ്, മെഡിക്കൽ, പാരാമെഡിക്കൽ, ഡിസൈൻ, ലിബറൽ ആർട്‌സ്, ഏവിയേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, സോഷ്യൽ വർക്ക്, അപ്ലൈഡ് സയൻസ്, ഫൈൻ ആർട്‌സ്, പെർഫോമിംഗ് ആർട്‌സ്, കോമേഴ്‌സ് ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. www.paruluniversity.ac.in.