jain-kher-singh

കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് സൗത്ത് ബ്രാഞ്ചിന്റെ ഭാരവാഹികളായി ജെയിൻ ഖേർ സിംഗ് (പ്രസിഡന്റ്), വി.ടി. ജോസഫ് (ജനറൽ സെക്രട്ടറി), പി. നിസാർ (ട്രഷറർ), പി. രമേശ് (വൈസ് പ്രസിഡന്റ്), എൻ. വത്സൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യോഗം പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇക്ബാൽ കല്ലേലി, ട്രഷറർ സി. ചാണ്ടി, എം.സ് കാർത്തിക്, നാദിയ ആഷിക്, ടി.പി. സുനിൽ, വി. ബാലകൃഷ്ണൻ, ജി. കാർത്തികേയൻ, കെ. വെങ്കടേഷ് പൈ, എൽ.എ. ജോഷി, കെ.എം. ജോൺ, സി.കെ. ദിലീപ് കുമാർ, മുൻ മേയർ സൗമിനി ജെയിൻ എന്നി​വർ സംസാരിച്ചു.