വൈപ്പിന്‍: പിന്നാക്കക്കാര്‍ക്കും ദളിതര്‍ക്കും വഴി നടക്കാനായി നടത്തിയ പാലിയം സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായ എ. ജി. വേലായുധന്റെ 76 -ാം രക്തസാക്ഷി ദിനാചരണം പുതുവൈപ്പ് ജംഗ്ഷനില്‍ ഇ. സി. ശിവദാസ് ഉദ്ഘാടനം ചെയ്തു. സി. പി. എം ആഭിമുഖ്യത്തില്‍ നടത്തി​യ ചടങ്ങി​ൽ എം. പി. പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ. പി. പ്രീനില്‍ പതാക ഉയര്‍ത്തി. പി. കെ. ബാബു, ബിന്ദു വേണു, പി. ബി സുധീര്‍, കമല്‍ വ്യാസ്, എ. എ പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.