
കൊച്ചി: കോർപ്പറേഷന്റെയും നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമായ യു ക്യാൻ ഹീൽ പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളിൽ പങ്കാളികളായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്ഥാപനങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റുകളും അവാർഡുകളും മേയർ അഡ്വ.എം.അനിൽകുമാർ വിതരണം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. യു ക്യാൻ ഹീൽ കോഓർഡിനേറ്റർ ശ്രീജോഷി വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ലാൽ, ഡിവിഷൻ കൗൺസിലർ പദ്മജ.എസ്. മേനോൻ, ഫാ. ഡോ.ആന്റണി തോപ്പിൽ, ഗവ. നേഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൾ പി.സി. ഗീത, എഡ്രാക് പ്രസിഡന്റ് പി. രംഗദാസപ്രഭു എന്നിവർ സംസാരിച്ചു.