school

കൊച്ചി : എറണാകുളം ഗവ. ഗേൾസ് എൽ.പി സ്‌കൂളിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്കു. സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ത്രോത്തും സിനിമാതാരം ഗണപതിയും വിശിഷ്ടാതിഥികളായി. കൗൺസിലർ പദ്മജ എസ്. മേനോൻ, പ്രധാന അദ്ധ്യാപകൻ സാബു ജേക്കബ്, എസ്.എം.സി ചെയർമാൻ പി.എൻ. സിജു, പി.ടി.എ പ്രസിഡന്റ് ലിബിൻ കെ. തങ്കച്ചൻ, നിഷാദ് ബാബു തുടങ്ങിയവർ സംസാരിച്ചു.

വിരമിക്കുന്ന അദ്ധ്യാപകരായ ലതിക പണിക്കർ, കെ.സി. കൃഷ്ണകുമാർ, വി.സി. ബജിനി, എം.എം. ബേസിൽ എന്നിവരെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് പുരസ്‌കാരവും വിതരണം ചെയ്തു.