ksrtc-paravur
പറവൂരിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകളുടെ ഫ്ളാഗ്ഓഫ് പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിക്കുന്നു

പറവൂർ: പറവൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആരംഭിച്ച പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസ് സർവീസുകളുടെ ഫ്ളാഗ്ഓഫ് പറവൂർ നഗരസഭ ചെയർപേഴ്സൺ ബീനാ ശശിധരൻ നിർവഹിച്ചു. നഗരസഭ കൗൺസിലർ സജി നമ്പിയത്ത്, ഇ.ജി. ശശി, എ.ടി.ഒ സുനിൽകുമാർ, ജി.സി.ഐ ജോയ് ആന്റണി, വി.എസ്. ജയകുമാർ, സംഘടനാ പ്രതിനിധികൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പുലർച്ചെ അഞ്ചിനും രാവിലെ ഏഴിനുമാണ് സർവീസുകൾ. അഞ്ചിന് പുറപ്പെടുന്ന ബസ് രാവിലെ 10.25നും ഏഴിന് പുറപ്പെടുന്നവ ഉച്ചയ്ക്ക് 12.40നും കോയമ്പത്തൂരിൽ എത്തും. വൈകിട്ട് 3.40നും 5.20നും മടക്കയാത്ര. രാത്രി 9.10നും10.45നും പറവൂരിലെത്തും. പറവൂരിൽ നിന്ന് കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി, കാഞ്ഞാണി, തൃശൂർ, വടക്കഞ്ചേരി, ആലത്തൂർ, പാലക്കാട്‌, കഞ്ചിക്കോട്, വാളയാർ, മധുക്കര വഴിയാണ് സർവീസ്.