
കാക്കനാട്: ലോക കുരുവി ദിനത്തോടനുബന്ധിച്ച് കാക്കനാട് എം.എ. അബുബക്കർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിൽ പക്ഷികൾക്ക് ദാഹജലം പകർന്നു നൽകുവാനായി കുട്ടികൾക്ക് മൺപാത്രം വിതരണം ചെയ്തു. വിതരണോദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ നിർവഹിച്ചു ഹെഡ്മാസ്ടർ നവാസ്, നടനും സിനിമാനിർമ്മാതാവുമായ എം.എ റഹിം, പൊതു പ്രവർത്തകൻ ജലീൽ താനത്ത്, രസ്ന എന്നിവർ പങ്കെടുത്തു.