പൂവ്വത്തുശേരി: പ്ലാശേരി ശ്രീഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലിയും പ്രതിഷ്ഠാവാർഷിക മഹോത്സവവും 24, 25,26 തീയതികളിൽ നടക്കും. 24ന് രാവിലെ 9നും 9.15നും മദ്ധ്യേ കൊടിയേറ്റ്, തുടർന്ന് കൊടിക്കീഴിൽ പറ, ബ്രഹ്മകലശപൂജ, എഴുന്നള്ളിപ്പ്, കലശാഭിഷേകം, വൈകിട്ട് 5.15ന് നാഗക്കളം, 7.30ന് കുണ്ടൂർ ശ്രീനാരായണ സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 25ന് ഉച്ചക്ക് 11.30നും 12.30നും മദ്ധ്യേ ഉപദൈവങ്ങളുടെ പ്രതിഷ്ഠ, വൈകിട്ട് 5.15ന് വിഷ്ണുമായ സ്വാമിക്ക് രൂപക്കളം, പ്രതിഷ്ഠാദിനമായ 26ന് രാവിലെ 9.30ന് പൂവ്വത്തുശേരി കുന്നത്തോട്ടത്തിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ്, 10ന് ബ്രഹ്മകലശാഭിഷേകം, 12ന് അന്നദാനം, വൈകിട്ട് 5ന് പൂവ്വത്തുശേരി ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നള്ളിപ്പ്, 7.30ന് മുഖം ചാർത്തി ദീപാരാധന, കുമ്പിടി കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര, രാത്രി 10ന് എതിരേൽപ്പ്, ഗുരുതി എന്നിവയാണ് പ്രധാന ചടങ്ങുകൾ.