കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻ മന്ദിര ഹാളിൽ നടത്തിയ വനിതാദിനാഘോഷം കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ. പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഷീല സാജു സാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് . പി. ജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി. സി പി സത്യൻ വനിതാദിന സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പൂഞ്ചളായിൽ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ എം. പി. ദിവാകരൻ, പി.എം. മനോജ് എന്നിവർ സംസാരിച്ചു. ശാഖകളിൽ സംഘടനാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന 70 വയസ്സു കഴിഞ്ഞ വനിതകളെ കേന്ദ്ര വനിതസംഘം പ്രസിഡന്റ് കെ. പി. കൃഷ്ണകുമാരി യോഗത്തിൽ ആദരിച്ചു. യൂണിയൻ വനിതാ സംഘം ട്രഷറർ മിനി ശിവരാജ്, യൂത്ത് മൂവ്മെൻറ് പ്രസിഡന്റ് അനീഷ് വി. എസ്, സൈബർ സേന വൈസ് ചെയർമാൻ . പ്രശാന്ത് ടി. പി എന്നിവർ പങ്കെടുത്തു. വനിതാ സംഘം വൈസ് പ്രസിഡന്റ് ലളിതാ വിജയൻ നന്ദി പറഞ്ഞു