കൂത്താട്ടുകുളം: താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം മേഖലയിലെ വനിതാ പ്രതിഭകളെ അനുമോദിച്ചു. റിട്ട. അധ്യാപിക എം.എൻ. രാധാമണി,
തിരുവാതിരകളി പരിശീലക നെല്ലിമുട്ടത്ത് വി.കെ. സുഭദ്ര എന്നിവരെയാണ് ആദരിച്ചത്. താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ പ്രസിഡൻ്റ് ജയസോമൻ, സെക്രട്ടറി രാജി രാജഗോപാൽ എന്നിവർ പുരസ്കാരം നല്കി ആദരിച്ചു. യൂണിയൻ പ്രസിഡൻ്റ് ആർ. ശ്യാംദാസ്, യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ,വനിത യൂണിയൻ വൈസ് പ്രസിഡൻ്റ് നിർമ്മല ആനന്ദ്, സേതു ലക്ഷ്മി,നഗരസഭ കൗൺസിലർ അഡ്വ. ബോബൻ വർഗീസ്, കൂത്താട്ടുകുളം കരയോഗം സെക്രട്ടറി കെ.ആർ.സോമൻ,വനിതാ സമാജം പ്രസിഡൻ്റ് സുധാ വിജയൻ, സെക്രട്ടറി ബിന്ദു രവീന്ദ്രൻ, കരയോഗം വൈസ് പ്രസിഡൻ്റ് പി.എം. സോമൻ ,
എൻ.സി.വിജയകുമാർ എന്നിവർ സംസാരിച്ചു.