കൊച്ചി: ജില്ലയിലെ എല്ലാ സോണിലും കിലോമീറ്ററിന് പത്തുരൂപയാക്കുക, ഇൻസെന്റീവിന് 14 മണിക്കൂർ എന്നത് പത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സൊമാറ്റോ ഡെലിവറി തൊഴിലാളികൾ ലേബർ ഓഫീസർക്ക് പരാതി നൽകി. മാനേജ്‌മെന്റിന്റെ അവഗണനയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ 23മുതൽ 25വരെ 48മണിക്കൂർ ആപ്പ് ഓഫാക്കുമെന്ന് കോഓർഡിനേറ്റർ ബെനഡിക്ട് ജോസഫ് അറിയിച്ചു.