marathon

കൊച്ചി: പി.ബി ചാലഞ്ചേഴ്സിന്റെ നേതൃത്വത്തിൽ 'സേവ് സോയിൽ' എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന മൺസൂൺ ഗ്രാന്റ് പ്രീ മാരത്തൺ രണ്ടാം പതിപ്പ് 17ന് എറണാകുളം സെട്രൽ അസി. കമ്മിഷണർ വി.കെ. രാജു ഫ്ലാഗ് ഓഫ് ചെയ്യും. 5, 10, 15 കി. മീറ്ററുകളിലായി നടക്കുന്ന മാരത്തണിൽ ഓപ്പൺ, സീനിയർ, വെറ്റെറൻ, സീനിയർ വെറ്റെറൻ വിഭാഗങ്ങളിലായാണ് മത്സരം. ആറ് ആഴ്ചകളിലായി നീണ്ടു നിൽക്കുന്ന മത്സരങ്ങൾ മേയ് 5 ന് അവസാനിക്കും. കൊച്ചിക്ക് പുറമെ കോഴിക്കോടും കൊല്ലവും വേദിയാകും. സാൾസ് ഒഫ് കൊല്ലം റണ്ണേഴ്‌സ്, റോയൽ റണ്ണേഴ്‌സ് ക്ലബ് കാലിക്കറ്റ് എന്നിവരാണ് സഹ സംഘാടകർ.