spc
പൂർവ വിദ്യാർത്ഥി സംഗമവും പൂർവ വിദ്യാർത്ഥിയും പഴഞ്ഞി മാർ ഡയനീഷ്യസ് കോളേജ് ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ പ്രൊഫ. പി.എം. റെജിമോൻ ഉദ്ഘാടനം നിർവഹിക്കുന്നു.

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമവും സൂപ്പർ അന്വേറ്റഡ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനവും പൂർവ വിദ്യാർത്ഥിയും പഴഞ്ഞി മാർ ഡയനീഷ്യസ് കോളേജ് ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ പ്രൊഫ. പി.എം. റെജിമോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫ് അദ്ധ്യക്ഷയായി. പ്രൊഫ. എം.ജെ. രാജൻ, പ്രൊഫ. കെ.വി. ബേബി, എം.എ. ജോൺ എന്നിവരെ ആദരിച്ചു. പ്രൊഫ. ജോയ് സി. ജോർജ്, ജോർജ് കെ. ഐസക്, ജോജി ഏളൂർ, സിന്ധു പി. കൗമ, കെ.വി. ജെസി എന്നിവർ സംസാരിച്ചു.