കൊച്ചി: സീപോർട്ട് എയർപോർട്ട് റോഡ് വികസനത്തിന് ഭൂമി നൽകിയവർക്ക് ആഗസ്റ്റ് 15നകം നഷ്ടപരിഹാരം കൈമാറാൻ അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.
പുറയാർ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാനും ആലുങ്കൽ കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിനും നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡെപ്യൂട്ടി കളക്ടർ പി. സുനിൽകുമാർ പങ്കെടുത്തു.