പള്ളുരുത്തി: ഇടക്കൊച്ചി ജ്ഞാനോദയം സഭ വക പരമേശ്വര കുമാരമംഗല ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രി ശംഭു നമ്പൂതിരി, മേൽശാന്തി ശരത്.എസ് എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. രാത്രി 7നും 7.30 നും മദ്ധ്യേയാണ് കൊടിയേറ്റ്. ഉച്ചയ്ക്ക് 12-ന് അന്നദാനം, വൈകിട്ട് കലാപരിപാടികളുടെ ഉദ്ഘാടനം മട്ടാഞ്ചേരി അസി.കമ്മിഷണർ കെ.ആർ.മനോജ് നിർവഹിക്കും. 8.30 ന് ജ്ഞാനോദയം കലാവേദിയുടെ നൃത്തപരിപാടി, വ്യാഴാഴ്ച രാവിലെ ഉഷ:പൂജ, ശീവേലി, രുദ്രാഭിഷേകം, വൈകിട്ട് 7-ന് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി, എട്ടിന് ഭജൻസ്, വെള്ളിയാഴ്ച രാവിലെ 9 ന് ഷഷ്ഠി, വൈകിട്ട് നൃത്തനൃത്ത്യങ്ങൾ, രാത്രി ഒമ്പതിന് ‘ ശാന്തം' നാടകം, ശനിയാഴ്ച രാവിലെ 10-ന് സർപ്പദൈവങ്ങൾക്ക് പൂജ, മഹാദേവന് പൂമൂടൽ, രാത്രി ഏഴിന് കൂട്ടപ്പറ, സംഗീതക്കച്ചേരി, 8.30-ന് നാടകം ' പറന്നുയരാനൊരു ചിറക് ', ഞായറാഴ്ച വൈകിട്ട് പറ ഴുന്നള്ളിപ്പ്, പഞ്ചവാദ്യം, രാത്രി ഒമ്പതിന് നാടൻപാട്ട്, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി, വൈകിട്ട് 4.30ന് പകൽപ്പൂരം, 6.30 ന് സ്പെഷ്യൽ തായമ്പക, രാത്രി ഒമ്പതിന് ഗാനമേള, ശനിയാഴ്ച്ചയാണ് പള്ളിവേട്ട ആറാട്ട് മഹോത്സവം. വൈകിട്ട് 4.30ന് കാവടി ഘോഷയാത്ര, 6 ന് ഇടക്കൊച്ചിപ്പൂരം തുടർന് കുടമാറ്റം, രാത്രി 10 ന് തായമ്പക, 10.30 ന് പള്ളിനായാട്ട്, 11 ന് 'അഗ്നിമുദ്ര' ബാലെ എന്നിവ നടക്കും. പുലർച്ചെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.