കോലഞ്ചേരി: കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നഴ്‌സിംഗ് കോളേജ് അക്കാദമിക് ബ്ലോക്കിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. ആശുപത്രി സൊസൈറ്റി പ്രസിഡന്റ് എം.ഒ. ജോൺ അദ്ധ്യക്ഷനായി. ജെബി മേത്തർ എം.പി, പി.വി. ശ്രീനിജിൻ എം.എൽ.എ, ആശുപത്രി സെക്രട്ടറി അജയ് തറയിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പോൾ വർഗീസ്, ടി.പി. വർഗീസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഓമന നന്ദകുമാർ, സജി പീറ്റർ സൊസൈറ്റി ഡയറക്ടർമാരായ അഗസ്റ്റസ് സിറിൾ, പി.വി. അഷ്റഫ്, ഇക്ബാൽ വലിയ വീട്ടിൽ, ഡോ. ഹസീന മുഹമ്മദ്, ആലപ്പാട്ട് മുരളീധരൻ, ഇന്ദിരാ ഭായ്, എൻ.എ. എബ്രഹാം, ടി.എച്ച്. റഷീദ്, പി.ഡി. അശോകൻ, കെ.പി. വിജയകുമാർ, ഡോ. സി.കെ. ബാലൻ, നഴ്‌സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ജിൻസി ജോൺ എന്നിവർ സംസാരിച്ചു. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴി പ്രിയദർശിനി വാലിയിലാണ് അക്കാദമി ബ്ലോക്ക് നിർമിക്കുന്നത്.