ph
പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും ചൊവ്വര ജനരഞ്ജിനി വായനശാലയ്ക്ക് പ്രൊജക്ടർ നൽകി. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. എ. ഷബീർ അലി വായനശാല ഭാരവാഹികൾക്ക് കൈമാറുന്നു.

കാലടി: പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും ചൊവ്വര ജനരഞ്ജിനി വായനശാലയ്ക്ക് എൽ.സി.ഡി പ്രൊജക്ടർ നൽകി. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. എ. ഷബീറലി വായനശാല ഭാരവാഹികൾക്ക് കൈമാറി.വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി. കെ. ഷാജി, വായനശാല സെക്രട്ടറി കെ. ജെ. ജോയ്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. സി. ഉഷാകുമാരി, വാർഡ് മെമ്പർ കെ. പി. സുകുമാരൻ, പി. ടി. പോളി എന്നിവർ സംസാരിച്ചു. വിഘ്‌നേശ്വർ പി. ശശിധരൻ രചനയും, സംവിധാനവും നിർവ്വഹിച്ച 'ഷഹറസാദ് ' എന്ന സിനിമയുടെ പ്രദർശനവും നടന്നു.