cricket

കൊച്ചി: ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കായി രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് രാജഗിരി ക്രിക്കറ്റ് ലീഗ് (ആർ. സി. എൽ ) കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ തുടങ്ങി. ഉദ്ഘാടന മത്സരത്തിൽ ട്രാവൻകൂർ റെയ്‌ഡേഴ്‌സിനെ കാസർകോട് റിവഞ്ചേഴ്‌സ് 6 വിക്കറ്റിന് തോൽപ്പിച്ചു. എറണാകുളത്തെ സോറിംഗ് സിക്‌സസ് 6 വിക്കറ്റിനും മൂന്നാം മത്സരത്തിൽ റെയ്‌ഡേഴ്‌സ് ട്രാവൻകൂറിനെ ഫാൽക്കൻസ് ആലപ്പി 10 വിക്കറ്റിനും പരാജയപ്പെടുത്തി. മാവറിക്‌സ് കോട്ടയത്തെ 28 റണ്ണിന് ഹോക്‌സ് മലപ്പുറം തോൽപ്പിച്ചു. അവസാന മത്സരത്തിൽ ഫാൽകൺ ആലപ്പിയെ 6 വിക്കറ്റിനു കാസർകോട് ഡ് റിവഞ്ചേഴ്‌സ് പരാജയപ്പെടുത്തി.