shiyas
പായിപ്ര പഞ്ചായത്തിലെ പള്ളിപ്പടിയിൽ വാഹനപകടത്തിൽ മരണപ്പെട്ട ഷിയാസിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഷിയാസ് കുടുംബ സഹായനിധി എ.പി.വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി .ആർ. മുരളിധരൻ ഷിയാസിന്റെ ബന്ധുക്കൾക്ക് കൈമാറുന്നു.

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പള്ളിപ്പടിയിൽ വാഹനപകടത്തിൽ മരി​ച്ച ഷിയാസിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഷിയാസ് കുടുംബ സഹായനിധി കൈമാറി. എ.പി.വർക്കിമിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി .ആർ. മുരളിധരൻ ഷിയാസിന്റെ ബന്ധുക്കൾക്കാണ് തുകകൈമാറിയത്. പള്ളിപടിയിൽ ചേർന്ന യോഗത്തിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ.അസീസ് അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ബഷീർ , കെ .എസ്. റഷീദ് ,വി .എച്ച് .ഷെഫീക്ക്,കെ. കെ. ഉമ്മർ ,ആർ സുകുമാരൻ, വി. എ. നാസർ പായിപ്ര കൃഷ്ണൻ,റിയാസ് ഖാൻ , കെ.കെ. ശ്രീകാന്ത്. ഇ.എ.ഹരിദാസ് ,സാജീത ടീച്ചർ ,അലി ആറ്റം പുറം എന്നിവർ സംസാരിച്ചു. 26.30 ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്. ഏതാനം ആഴ്ചകൾക്ക്മുമ്പ് പായിപ്രസർവ്വീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റായിരുന്ന ഷിയാസ് സ്വന്തം വീടിനുസമീപത്തുവച്ചാണ് വാഹനാപകടത്തിൽമരിച്ചത്. ഏതാനും ദിവസംകൊണ്ട് തന്നെ 26.30 ലക്ഷംരൂപ സമാഹരിച്ച്കുടുബംത്തിന് കൈമാറാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കായി എന്ന് സംഘാടകസമിതി​ക്ക് നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.അസീസ് പറഞ്ഞു.