പള്ളുരുത്തി: കണ്ണമാലി ഭദ്രകാളി ദേ വി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം 18 ന് തുടങ്ങും. കളംപാട്ട്, ഘണ്ഠാകർണന് ദണ്ഡ് നിവേദ്യം, താലം എഴുന്നുള്ളിപ്പ്, കലംവയ്പ്പ്, പകൽപ്പൂരം, ചെണ്ടമേളം, നാടൻപാട്ട്, പ്രസാദ ഊട്ട് എന്നിവയും നടക്കും. 20 ന് താലപ്പൊലി സമാപിക്കും.