ആലുവ: തുരുത്തിൽനിന്ന് ആലുവവഴി കളമശേരി സർക്കാർ മെഡിക്കൽ കോളേജിലേക്ക് ട്രാൻ. ബസ് സർവീസ് ആവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് നിവേദനം നൽകി. യാത്രക്കാർക്കും

രോഗികൾക്കും ഇതേറെ പ്രയോജനപ്പെടുമെന്ന് ഗ്രാമവേദി സെക്രട്ടറി എസ്. രാധാകൃഷ്ണൻ പറഞ്ഞു.