പള്ളുരുത്തി: പത്തുംതിരുമല ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിൽ ആനഇടഞ്ഞു. പൂരം തീർന്നതിനുശേഷം തോട്ടേക്കാട്ട് കണ്ണനെന്ന ആനയാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇടഞ്ഞത്. ക്ഷേത്രമതിൽ തകർത്ത ആനയെ അധികം മുന്നോട്ടുനീങ്ങുന്നതിനുമുന്നേ പാപ്പാന്മാർ തളച്ചു.