bank
കീഴ്മാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് കസേരകളും വാൾഫാനും ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ്, കീഴ്മാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ റസീല ഷിഹാബ് എന്നിവർ ചേർന്ന് കൈമാറുന്നു

ആലുവ: കീഴ്മാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് കസേരകളും വാൾഫാനും ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ്, കീഴ്മാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ റസീല ഷിഹാബ് എന്നിവർ ചേർന്ന് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ സാജു മത്തായി, കെ.എ. ജോയ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഇ.എം. ഇസ്മയിൽ, എം.എ. സത്താർ, കെ.എ. അബ്ദുൾ ഗഫൂർ, ബാങ്ക് സെക്രട്ടറി ജിജി സേവ്യർ എന്നിവർ പങ്കെടുത്തു.