നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നെബുലൈസറിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 10ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ മുംബയ് സ്വദേശി ഷോലിബ് അയൂബിൽനിന്നാണ് 189ഗ്രാം സ്വർണം പിടികൂടിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയതോടെ ഉദ്യോഗസ്ഥർ നെബുലൈസർ അഴിച്ച് പരിശോധിക്കുകയായിരുന്നു.