വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായരമ്പലം യൂണിറ്റിന്റെ അംഗങ്ങൾക്കുള്ള ഹെൽത്ത് കാർഡ് ക്യാമ്പയിന്റെ ഉദ്ഘാടനം നായരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ. എ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ. കെ. ബിന്ദു, യൂണിറ്റ് സെക്രട്ടറി വി. ആർ. മധു, ട്രഷറർ കെ. കെ. ഷാജി എന്നിവർ സംസാരിച്ചു.