y

മരട്: കുണ്ടന്നൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് പൊതു അഭിപ്രായ സ്വീകരണത്തിനായുള്ള സ്ഥലമുടമകളുടെ യോഗം നഗരസഭാ കാര്യാലയത്തിൽ നടന്നു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. പദ്ധതിയുടെ റിപ്പോർട്ട് സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റ് ചെയർമാൻ സാജു ഇട്ടി അവതരിപ്പിച്ചു. കിഫ്ബിയുടെ സഹായത്തോടെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതിക്കായി കുണ്ടന്നൂർ ജംഗ്ഷന്റെ നാല് വശങ്ങളിലായി 0.1634 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ, വീതികൂട്ടൽ, നിർമ്മാണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായിട്ടാണ് പദ്ധതി പൂർത്തിയാക്കുക.