പറവൂർ: സ്വകാര്യ ചാനൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തിനിടെയുണ്ടായ ഡി.വൈ.എഫ്.ഐ, കോൺഗ്രസ് സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ആൽഡ്രിൻ ജോബോയ്, അഖിൽ സുരേഷ്, കോൺഗ്രസ് പ്രവർത്തകരായ ആരോൺ, അജ്മൽ, റിവൻ റഹ്മാൻ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് മുനിസിപ്പൽ കവലയിലെ പഴയ പാർക്കിലായിരുന്നു സംവാദം സംഘടിപ്പിച്ചത്.