y

തൃപ്പൂണിത്തുറ: സുവർണനഗർ കുടുംബ കൂട്ടായ്മയുടെ രജതജൂബിലി വർഷം പ്രമാണിച്ച് 'സുലഭമായ വൈദ്യുതിയും ബില്ലിൽ നിന്ന്‌ മോചനവും' എന്ന വിഷയത്തിൽ ആശയ സംവാദം സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ. ബാങ്ക് ജനറൽ മാനേജർ കെ. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സോളാർ എനർജി സേവനദാദാക്കൾ പദ്ധതി വിശദീകരിച്ചു. ബാങ്ക് മാനേജർ സിദ്ധുലാൽ, എരൂർ ശാഖാ മാനേജർ ദീന തങ്കപ്പൻ, അസോ. സെക്രട്ടറി ഗോപിനാഥൻ, ട്രഷറർ അജിത്കുമാർ എന്നിവർ സംസാരിച്ചു.