പുക്കാട്ടുപടി: 'സമകാലിക ഇന്ത്യയും സ്ത്രീകളും" എന്ന വിഷയത്തിൽ വള്ളത്തോൾ സ്മാരക വായനശാല വനിതാവേദി സെമിനാർ നടത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. ലത ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ സുജ സജീവൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി ഡോ. വി. രമാകുമാരി, അഡ്വ. സുപർണ ജയ്സൽ, കഥാകാരി സ്വതിലക്ഷ്മി, വിജി ചന്ദ്രൻ, സുജ, സൂര്യ രാജു, സി.ജെ. ദിനേശ്, എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു.