നെടുമ്പാശേരി: സിയാൽ ടാക്‌സി ബെനഫിഷറീസ് ഓർഗനൈസേഷൻ മൂന്നാമത് വാർഷിക സമ്മേളനവും ചികിത്സാ സഹായ വിതരണവും എയർപോർട്ട് ഡയറക്ടർ ജി. മനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എൻ.ഗോപി അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി ജോയിന്റ് ആർ.ടി.ഒ ഷോയ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സിയാൽ ഡെപ്യൂട്ടി ജനറൽ മാനേജർ എബ്രഹാം ജോസഫ് അംഗങ്ങൾക്കുള്ള ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു. എൽദോ യോഹന്നാൻ, ടി.വൈ.എൽദൊ, വിനോദ് ചന്ദ്രൻ, പി.എ.ഡേവിസ്, എ.ഒ. തോമസ്, വി.യു. സിബി, സോമൻ പീതാംബരൻ, കെ.ജെ.വിപിൻ, ഇ.ഐ.മജീദ് തുടങ്ങിയവർ സംസാരിച്ചു.