നെടുമ്പാശേരി: എം.പി ഫണ്ടിൽ നിന്നും 5,33,000 രൂപ ചെലവഴിച്ച് കുന്നുകര മസ്ജിദ് കവലയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഹൈബി ഈഡൻ എം.പി സ്വിച്ച് ഓൺ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷയായിരുന്നു. എം.എ അബ്ദുൾ ജബ്ബാർ, ഷിബി പുതുശേരി, സെക്രട്ടറി പി.എസ്. രശ്മിമോൾ, സി.എ സെയ്തുമുഹമ്മദ്, അബ്ദുൽ റഹീം ഹുദവി, എം.എ. സുധീർ, സി.യു. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.