ആലുവ: സമഗ്ര ശിക്ഷാ കേരള ആലുവ ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. വാട്ടർമെട്രോ, മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ, മട്ടാഞ്ചേരി പാലസ്, ഫോർട്ട് കൊച്ചി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വാർ ഷിപ്പ് എന്നിവിടങ്ങൾ സന്ദർശിച്ചു.
ആലുവ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ ബി.ആർ.സി ട്രെയിനർ കെ.എൽ. ജ്യോതി, സി. ആർ. സി. സി എൻ.എ. നസീം തുടങ്ങിയവർ സംസാരിച്ചു. 35 കുട്ടികളും അഞ്ച് രക്ഷിതാക്കളും 24 അദ്ധ്യാപകരും പങ്കെടുത്തു.