ആലുവ: ചാലക്കൽ ദാറുസലാം എൽ.പി സ്‌കൂളിൽ പഠനോത്സവം പഞ്ചായത്ത് അംഗം സതീശൻ കുഴിക്കാട്ടുമാലിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠനനേട്ടങ്ങളുടെ തൽസമയ അവതരണങ്ങൾ ഉൾപ്പെടെയുള്ള വിവിധ പ്രകടനപ്രദർശനങ്ങൾ നടന്നു. ഹെഡ്മാസ്റ്റർ കെ.എ. ഫാഹിം അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തത്സമയം തയ്യാറാക്കിയ പഠനോത്സവപ്പതിപ്പ് സീനിയർ അദ്ധ്യാപകൻ ഷറഫുദ്ദീൻ പ്രകാശിപ്പിച്ചു. എസ്.ആർ.ജി കൺവീനർ നൗഫൽ നേതൃത്വം നൽകി. എം.എം. ഷാജഹാൻ സംസാരിച്ചു.