pj-antony

കൊച്ചി: ദക്ഷിണേന്ത്യയിലെ ആദ്യ ഭരത് അവാർഡ് ജേതാവ് പി.ജെ. ആന്റണിയുടെ 45ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ഇന്ന് അഞ്ചിന് ബോട്ട് ജെട്ടിയിലെ ടി. കെ. കൾച്ചറൽ സെന്ററിൽ നാടകപ്രവർത്തകനും കവിയുമായ കരിവെള്ളൂർ മുരളിക്ക് സമ്മാനിക്കും. പി.ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി.ജെ. ആന്റണി കലാകാരനും കലാപകാരിയും എന്ന വിഷയത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് പ്രഭാഷണം നടത്തും. മേയർ എം. അനിൽകുമാർ, പ്രൊഫ.എം. കെ. സാനു തുടങ്ങിയവർ പങ്കെടുക്കും. മത്തായിയുടെ മരണം, സ്‌ട്രെയ്‌ഞ്ചേഴ്‌സ് എന്നീ നാടകങ്ങളുമുണ്ടാകും.