
കൊച്ചി: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവ്യർ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ഷിഫാസ്, അജാസ്, കെ.എ. അൻഷാദ്, അബ്ദുൾ സലിം, നിമ്മി ജോൺസൻ എന്നിവർ പ്രസംഗിച്ചു.