
കൊച്ചി: ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് സൈക്രബ്‌സ് അസോസിയേഷൻ 24-ാം ജില്ലാ സമ്മേളനം 16 ന് 9.30ന് ആലുവ ടൗൺ ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് എ.കെ. അനിൽകുമാർ അറിയിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം അൻവർ സാദത്ത് എം.എൽ.എയും ചികിത്സ ധനസഹായ വിതരണം ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോണും നിർവഹിക്കും. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്ന് ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എസ്. സുരേഷ് കുമാർ അറിയിച്ചു.