cmfri

കൊച്ചി: മത്സ്യമേഖലയിലെ മികവുകൾക്ക് മുനമ്പം സ്വദേശി ഐവി ജോസ്, ആലപ്പുഴ ഓണാട്ടുകര സ്വദേശി കെ.ജി. രതികുമാരി എന്നിവരെ കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ആദരിച്ചു. വനിതാദിനത്തോടനുബന്ധിച്ച് ഡയറക്ടർ ഡോ. എ . ഗോപാലകൃഷ്ണൻ അംഗീകാരപത്രം കൈമാറി. മുനമ്പം ഹാർബറിനടുത്ത് മത്സ്യവള നിർമ്മാണ യൂണിറ്റ് നടത്തുന്ന ഐവി, സി.എം.എഫ്.ആർ.ഐ.യുടെ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം നേടിയത്. മത്സ്യ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നു.
അലങ്കാര മത്സ്യകൃഷിയിൽ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിൽ പരിശീലനം നേടിയ രതികുമാരിക്ക് സി.എം.എഫ്.ആർ.ഐയും മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
ഡോ. എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.എഫ്.ആർ.ഐ വനിതാസെൽ ചെയർപേഴ്‌സൺ ഡോ. മിറിയം പോൾ ശ്രീറാം, മെംബർ സെക്രട്ടറി ഡോ. സന്ധ്യ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.