cusat

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ റുസ സ്‌പോൺസർ ചെയ്യുന്ന കുസാറ്റ് ടി.ബി.ഐയുടെ പുതിയ സ്റ്റാർട്ടപ്പ് സ്‌പെയിസിന്റെ ഉദ്ഘാടനം ഇന്ന് (14 വ്യാഴം) രാവിലെ 9.30ന് കുസാറ്റ് സ്റ്റുഡന്റ്‌സ് അമിനിറ്റി സെന്ററിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും.

കുസാറ്റ് സ്റ്റാർട്ടപ്പ് ഗ്രാൻഡ് മന്ത്രി പി. രാജീവ് വിതരണം ചെയ്യും. യൂണിവേഴ്‌സിറ്റി വി.സി ഡോ.പി.ജി. ശങ്കരൻ, കുസാറ്റ് ടി.ബി.ഐ കോ ഓർഡിനേറ്റർ ഡോ. സാബു. എം.കെ, സിൻഡിക്കേറ്റ് അംഗം ഡോ.എസ്.എം. സുനോജ്, റുസ കോ ഓർഡിനേറ്ററും പരീക്ഷാകൺട്രോളറുമായ ഡോ.എൻ. മനോജ്, രജിസ്ട്രാർ ഡോ.വി. മീര എന്നിവർ ചടങ്ങിൽ സംസാരിക്കും.