
തൃപ്പൂണിത്തുറ: സമഗ്രശിക്ഷ കേരള ബി.ആർ.സി തൃപ്പൂണിത്തുറയുടെ വനിതാദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ് നിർവഹിച്ചു. വാർഡ് കൗൺസിലർ രാധിക വർമ അദ്ധ്യക്ഷയായി. സ്വന്തമായി സംരംഭം തുടങ്ങി വിജയിച്ച ടിൽവി കെ. മാത്യു, സൗമ്യ ശ്യാം എന്നിവരെയും ബി.ആർ.സി സ്റ്റാഫ് പ്രിയ ബാബുവിനെയും ആദരിച്ചു. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ കെ.കെ. ദീപ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ക്ലാസ് എടുത്തു. ചടങ്ങിൽ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. തൃപ്പൂണിത്തുറ ബി.പി.സി ധന്യ ചന്ദ്രൻ, ബി.ആർ.സി ട്രെയിനർ ഷമീന ബീഗം എന്നിവർ സംസാരിച്ചു.